മണ്ണിന്‍റെ ഗന്ധവും നിഷ്കളങ്ക സ്വഭാവവും ’ നിറഞ്ഞ എന്റെ ഗ്രാമം. കാസറഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള കവ്വായി
പുഴ അതിരിറ്റൊഴുകുന്ന ശാന്ത സുന്ദരമായ എന്‍റെ ഗ്രാമം. ടാറിട്ട റോഡുകള്‍ വളരെ കുറഞ്ഞ ഇടവഴികള്‍ ഏറെ
നിറഞ്ഞ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും എല്ലാ സ്വഭാവ ഗുണങ്ങളും നിറഞ്ഞ എന്റെ
ഗ്രാമം.
വയലും തൊടിയും
കുളവും പുഴയും കൊയ്ത്തും നിറഞ്ഞ സ്വപ്ന സുന്ദരമായ ഗ്രാമം. ഗ്രാമത്തിന്‍റെ ഒത്ത നടുക്ക് അങ്ങ് ദൂരെ നിന്നു പോലും കാണാവുന്ന അതി മനോഹരമായ പഴക്കം ചെന്ന ഉടുമ്പുന്തല ജുമാ അത്ത് പള്ളി . പള്ളിയിലേക്കുള്ള വഴിയിലാണ് എപ്പോഴും മരണത്തെ ഓര്‍മ്മിപ്പിക്കുന്ന
മയ്യിത്ത് മറമാടുന്ന വിശാലമായ മൈതാനി .
പുരാതന മുസ്ലിം തറവാടുകളുടെ ഒരു വലിയ ശേഖരം എന്‍റെ ഗ്രാമത്തില്‍ ഒരു കോട്ട പോലെ നില
കൊള്ളുന്നു.
ഇതിനൊക്കെ ഇടയ്ക്കു
അതിരാവിലെകളില്‍ അങ്ങ് ദൂരെ ഏഴിമലയുടെ ഭംഗിയേറിയ മലനിരകള്‍ കാണാം . കല്യാണ തലേന്നു
പുതു വസ്ത്രവുമായി കയ്യില്‍ മൈലാഞ്ചി ഇടാന്‍ വരുന്ന കൂട്ടുകാരികളെ കാത്തു നില്‍ക്കുന്ന
പുതുനാരിയുടെ മൊഞ്ച് ആണ് മല നിരകള്‍ക്ക് മഴ ക്കാലങ്ങളില്‍
പള്ളിയുടെ മുന്‍പിലുള്ള
ചായക്കടയും അവിടത്തെ റേഡിയോയിലെ ആകാശവാണിയും കാലിനു എപ്പോഴും സ്ഥിരതയില്ലാത്ത ആടി
കൊണ്ടിരിക്കുന്ന ബഞ്ചില്‍ ഇരുന്നു പത്രം വായിക്കുകയും ബീഡി വലിച്ചു തള്ളി ലോക
രാഷ്ട്രീയം പറയുന്ന നാട്ടുകാരും ഇതെല്ലാം കൂടിച്ചേര്‍ന്നു എന്‍റെ ഗ്രാമം കൂടുതല്‍ നിഷ്കളങ്കമായി
.............
ഇപ്പോഴും പഴയ
പുരാതനമായ അറയും മച്ചുമുള്ള വീടും
ധാരാളമുണ്ടെങ്കിലും വയലും കുളവും പുതു പുത്തന്‍ ഗള്‍ഫ് കാരുടെ
കൊണ്ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴി മാറി കൊടുത്തു.
അബു ദാബി നഗരത്തിലൂടെ നടക്കുമ്പോള്‍ ഇന്നും എനിക്ക് ഒരു
പാട് നന്മകള്‍ മാത്രം സമ്മാനിച്ച എന്‍റെ ഗ്രാമത്തെ വേദനയോടെ ഞാന്‍ ആശ്ലേഷിക്കാറുണ്ട് ........ എന്‍റെ സ്വപ്നങ്ങളിലേക്ക് നിര്‍ത്താതെ പെയ്യുന്ന മഴയുടെ സംഗീതത്തിന്‍റെ
കൂടെ എന്‍റെ ഗ്രാമവും പലപ്പോഴും കടന്നു
വരാറുണ്ട് . എന്‍റെ വേദനകള്‍ മനസ്സിലേക്ക് ഒപ്പിയെടുത്തു കണ്ണിനീര്‍
തുള്ളികള്‍ പുറത്തു വരാതെ മുഖത്ത് ഒരു
കോമാളിയുടെ മുഖമൂടി അണിഞ്ഞു തേങ്ങുന്ന മനസ്സുമായി പ്രവാസ ലോകത്തേക്കുള്ള യാത്ര
വീണ്ടും ഓര്‍മയിലേക്ക് എത്തുന്നു ഇന്നലെ എന്ന പോലെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷവും
............ നഷ്ടപെടലുകളുടെ ആ കഥകള്‍
എനിക്കിനിയും ഓര്‍ക്കാന്‍ വയ്യ . പക്ഷെ വീണ്ടും വീണ്ടും ....
ഗ്രാമങ്ങളുടെ മുഖച്ഛായ മാറി മറിയുകയാണ്
!!!! നാട്ടിലേക്കുള്ള ഓരോ യാത്രയിലും അത്
വേദനയോടെ മനസ്സിലാകുന്നു . വികസനമല്ല .
വികസനമെന്നു പറഞ്ഞു കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ ....